മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീ വിരുദ്ധ പ്രസംഗത്തിനെതിരെ തകർപ്പൻ മറുപടി നൽകി കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗം ജസ്‌ല മാടശേരി. ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് അവിഹിതം ഉണ്ടാകുമെന്നും , തന്നിഷ്ടക്കാരികളാക്കുമെന്നും ബാലുശ്ശേരിയുടെ പ്രസംഗത്തിൽ ഉണ്ടായിരുന്നു. എന്നാൽ വായിൽ തോന്നുന്നത് പറയുന്ന രീതി ശെരിയല്ല എന്ന് ജസ്‌ല മാടശേരി പറയുന്നുണ്ട്.